KeralaLatestThiruvananthapuram

ജീവനിലെ കെടുതികളുടെ കെട്ട് കര്‍മ്മങ്ങളിലൂടെ അഴിക്കുന്നയിടമാണ് ശാന്തിഗിരി – സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി

“Manju”

പോത്തന്‍കോട് : ശാന്തിഗിരിയില്‍ നടക്കുന്നത് നമ്മുടെ ജീവനിലെ കെടുതികളുടെ കെട്ട് ചെറിയ ചെറിയ കര്‍മ്മങ്ങളിലൂടെ അഴിച്ച് വിട്ട് ജീവന് വേണ്ടത് നല്‍കുന്നയിടമാണെന്ന് ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി. ലോകം മുഴുവന്‍ അറിയപ്പെടേണ്ട മഹത്തായ പ്രസ്ഥാനം ഒന്നുമറിയാത്ത സാധാരണക്കാരായ നമ്മളെക്കൊണ്ട് ഗുരു കര്‍മ്മത്തിലൂടെ വളര്‍ത്തിയെടുക്കുന്നു. മഹാത്മാക്കളുടെ പ്രവചനങ്ങളിലെ മഹാഗുരുവാണ് നമ്മുടേതെന്നും ഗുരുവിന്റെ ത്യാഗജീവിതം നമുക്ക് മാതൃകയാണെന്നും സ്വാമി മീറ്റിംഗില്‍ പറഞ്ഞു. നവപൂജിതം-97 ആഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരി തിരുവനന്തപുരം ഏരിയ (റൂറൽ) യിലെ ജ്യോതിപുരം യൂണിറ്റിൽ നടന്ന സത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി.
ശാന്തിഗിരി ശാന്തി മഹിമ കോഡിനേറ്റർ ബ്രഹ്മചാരി ജി. ഗുരുപ്രിയൻ കുട്ടിക്കാലം മുതൽ കേട്ട് വളർന്ന ഒരു മഹത്തായ വാക്കാണ് സത്സംഗമെന്നും സത്തുക്കളുടെ സംഗമമാണ് സത്സംഗത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. ആരാധന കൂടുന്നത് പോലെയും ഗുരുവിനെ കാണുന്നത് പോലെയും ഉള്ള ഒരു കാര്യമാണ് സത്സംഗങ്ങളിൽ പങ്കെടുക്കുന്നതും ബ്രഹ്മചാരി പറഞ്ഞു.
നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യവും, കൃത്യതയും, നിഷ്ഠയും ഉണ്ടായിരിക്കണം മെന്ന് സത്സംഗത്തില്‍ സംസാരിച്ച ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഹ്യുമന്‍ റിസോഴ്സസ്) കെ ആർ എസ് നായർ പറഞ്ഞു.
ഗുരുവിന്റെ ത്യാഗം കുട്ടികളിലേക്കും മുതിര്‍ന്നവരിലേക്കും പകരണമെന്ന് ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഓപ്പറേഷന്‍സ്) ടി കെ ഉണ്ണികൃഷ്ണ പ്രസാദ് അഭിപ്രായപ്പെട്ടു.
ജനകൃപൻ കെ പി ഗുരുവാണി വായിച്ചു. അഡ്വക്കേറ്റ് വി ദേവദത്തൻ സ്വാഗതവും ഡോക്ടർ ശ്രദ്ധാ പ്രേം കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button