KeralaLatest

പന്നിയുടെ ആക്രമണത്തില്‍ പുലി ചത്തു

“Manju”

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ പുലി ചത്തു. മുന്‍കാലിന് പരിക്കേറ്റ നിലയിലായിരുന്നു പുലി. ഇത് മുള്ളന്‍പന്നി ആക്രമിച്ചതാണെന്നാണ് നിഗമനം. ശരീരത്തില്‍ മുറിവേറ്റതിന് പുറമെ ഭക്ഷണം കിട്ടാതെയും അവശ നിലയിലായിരുന്നു പുലി. ഇന്നലെയാണ് പുലിയെ വനപാലകര്‍ കെണിവച്ച്‌ പിടിച്ചത്. ആങ്ങമൂഴി മുരിക്കിനിയില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ കയറിയ പുലിയെ ആണ് വനംവകുപ്പ് പിടികൂടിയത്. തൊഴുത്തില്‍ പുലി കുടുങ്ങി കിടക്കുകയായിരുന്നു.

വിവരം ലഭിച്ചതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പുലിയെ റാന്നിയിലെ ആര്‍ആര്‍ടി ഓഫീസിലേക്ക് മാറ്റി. ശരീരത്തില്‍ തറഞ്ഞു കയറിയിരുന്ന മുള്ളന്‍പന്നിയുടെ മുള്ള് ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. ആറ് മാസം മാത്രമാണ് പുലിയുടെ പ്രായം. കണ്ടെത്തുമ്പോള്‍ പരിക്കേറ്റ് അവശ നിലയിലായതിനാല്‍ പുലി ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചിരുന്നില്ല. കോന്നി ആനക്കൂട്ടില്‍ വച്ച്‌ ഉച്ചയ്‌ക്ക് ശേഷം പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

Related Articles

Back to top button