ഇടുക്കി ; നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മന്ത്രി എംഎം മണിയോട് തോറ്റ ഇ.എം. അഗസ്തി തിങ്കളാഴ്ച തല മൊട്ടയടിക്കുമെന്ന് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എംഎം മണി വീണ്ടും ഉടുമ്പന്‍ചോലയില്‍ വിജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി പറഞ്ഞിരുന്നു. ഈ വാക്ക് താന്‍ പാലിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
എന്‍ഡിഎ-എല്‍ഡിഎഫ് വോട്ടുകച്ചവടം ഉടുമ്പന്‍ചോലയില്‍ നടന്നു എന്ന് അഗസ്തി പ്രതികരിച്ചു. “എം.എം. മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന് നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒന്‍പതാം റൗണ്ട് എണ്ണി തീര്‍ന്നതോടെ എംഎം മണി വിജയിച്ചത്. കഴിഞ്ഞ തവണ 1109 വോട്ടുകള്‍ക്കാണ് അദ്ദേഹം ഇവിടെ ജയിച്ചത്.