ജ്യോതിനാഥ് കെ പി
പോത്തൻകോട്: കൊവിഡ് 19 രോഗ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ 79 ആം പരിനിർവാണ ദിനം ശാഖാംഗങ്ങൾ അവരവരുടെ വീടുകളിൽ മഹാത്മാ സ്മരണയോടെ ആചരിക്കണമെന്ന് കെപിഎംഎസ് പൂലന്തറ ശാഖ പ്രസിഡണ്ട് സുരേന്ദ്രൻ സി അറിയിച്ചു.