InternationalLatest

ഇന്ത്യയെ പ്രശംസിച്ച്‌ റഷ്യന്‍ മന്ത്രി

“Manju”

യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ പക്ഷം പിടിക്കാത്ത നിലപാടിനെ പ്രശംസിച്ച്‌ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നല്‍കുന്നു. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എല്ലാം യുക്രൈന്‍ പ്രതിസന്ധിയിലേക്ക് ചുരുക്കാന്‍ ആണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്‌റോവ് പറഞ്ഞു.

കടുത്ത എതിര്‍പ്പിനിടയിലും റഷ്യ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടു. നയതന്ത്രത്തിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും ജയശങ്കര്‍ പറഞ്ഞു.

Related Articles

Back to top button