KeralaLatest

ശാന്തിഗിരിയിൽ ലോക വനിതാ ദിനം ആചരിച്ചു

“Manju”

കൊച്ചി : ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പും, പ്രതിരോധമരുന്ന് വിതരണവും, കോവിഡാനന്തര ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സും നടത്തി. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട കൗൺസിലർ ജോർജ്ജ് നാനാട്ട് നിർവഹിച്ചു. ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ ഓഫീസ് ഇൻചാർജ്  ജനനി തേജസി ജ്ഞാനതപസ്വിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗജന്യ പ്രതിരോധമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ശ്രീദേവി കമ്മത്ത് നിർവഹിച്ചു. ഡോ. റിജു കെ., ഡോ. ആതിര ടി. എ. എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

കൃഷി വകുപ്പിന്റെ സംസ്ഥാന കാർഷിക പുരസ്കാരം കരസ്ഥമാക്കിയ കുട്ടി കർഷക കൃഷ്ണതീർത്ഥയെയും ‘ഗുരുചിന്തനം-2021’ സംസ്ഥാനതല ക്വിസ് മത്സര ജേതാവായ അതുല്യ ഗോവിന്ദിനേയും ബഹുമാനപ്പെട്ട കൗൺസിലർ ആദരിച്ചു. ചടങ്ങിൽ സണ്ണി ജോസ്, അഡ്വ. ചന്ദ്രലേഖ കെ. കെ.,  വിനീത ടി.വി. തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button