ഓക്സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി. പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആവശ്യത്തിനു ഓക്സിജന്‍ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഓക്സിജന്‍ എത്രയെന്നു ജില്ലാതല സമിതികള്‍ക്ക് ധാരണ വേണം. ആരോഗ്യവകുപ്പ് ഓരോ ദിവസവും കണക്കെടുക്കണമെന്നും അതുവെച്ച് ആവശ്യമായ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തണമെന്നും വീഴ്ചയില്ലാതെ കുറ്റമറ്റമായ രീതിയില്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.രണ്ടാമത്തെ ഡോസ് വാക്സിന് 3 മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആലപ്പുഴയില്‍ രോഗികള്‍ കൂടുന്നത് പ്രത്യേകം പരിശോധിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ള കൗണ്‍സിലുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
Related Articles
കോവിഡ് ബാധ മറച്ചുവെച്ച് അമ്മയുടെ സംസ്കാരം നടത്തിയ കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം
August 17, 2020 11:47 AM
Nepal’s cable TV operators switch signals of Indian news channels except Doordarshan
July 10, 2020 7:40 AM
Check Also
Close