KeralaLatestThiruvananthapuram

പി എസ് സി പരീക്ഷാ തീയതികള്‍ മാറ്റി

“Manju”

തിരുവനന്തപുരം: പി എസ് സി പത്താം ക്ലാസ് യോഗ്യത തസ്തികകളുടെ മുഖ്യ പരീക്ഷകള്‍ക്കായി 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷ തീയതികളില്‍ (exam postponed) മാറ്റം വരുത്തിയിരിക്കുന്നു. പുതുക്കിയ തീയതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയില്‍സ് മാന്‍ (സപ്ലൈ കോ), ഫീല്‍ഡ് വര്‍ക്കര്‍ (ഹെല്‍ത്ത് സര്‍വ്വീസ്), ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ (വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്മെന്റ്) വി ഇ ഒ (എസ് ആര്‍ ഫോര്‍ എസ് സി / എസ് ടി) റൂറല്‍ ഡെവലപ്മെന്റ്, ബൈന്‍ഡര്‍ (​ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്‍സി, ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വി) ആന്റ് വേരിയസ് അദര്‍ ടൈപ്പിസ്റ്റ് പോസ്റ്റ്സ് എന്നീ പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്. ഡിസംബര്‍ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് സെയില്‍സ് മാന്‍ പരീക്ഷ ഡിസംബര്‍ 12 ന് ആരംഭിക്കും. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പരീക്ഷാര്‍ത്ഥികള്‍‌ കലണ്ടര്‍ പരിശോധിച്ച്‌ മാറ്റം വരുത്തിയിരിക്കുന്ന തീയതികള്‍ ശ്രദ്ധിക്കേണ്ടതാണ്. പി എസ് സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് തീയതി മാറ്റത്തെ കുറിച്ച്‌ അറിയിപ്പുള്ളത്.

Related Articles

Back to top button