EntertainmentLatest

പ്രേമലു തെലുങ്ക് വിദേശത്തും ആരാധകര്‍; വേള്‍ഡ് വൈഡ് സെന്‍സേഷനാകുന്ന മലയാള സിനിമ

“Manju”

അന്താരാഷ്ട്ര തലത്തില്‍ സെന്‍സേഷണല്‍ ഹിറ്റാവുകയാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’. കേരള ബോക്‌സ് ഓഫീസും തമിഴ്‌നാട്, തെലുങ്ക് ബോക്‌സ് ഓഫീസും പിന്നിട്ട് അന്താരാഷ്ട്ര തലത്തില്‍ പ്രേമലു കാണാന്‍ ആരാധകര്‍ ഓടിയെത്തുകയാണ്. പുതിയ കണക്ക് പുറത്തു വരുമ്പോള്‍ പ്രേമലു തെലുങ്ക് പതിപ്പ് വടക്കേ അമേരിക്കയിലെ മലയാളം പതിപ്പിന്റെ 50 ശതമാനത്തിനടുത്ത് എത്തിയിരിക്കുകയാണ്.

ഇതുവരെ ഒരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത ഒരു നേട്ടമാണിത്. ഇതോടെ തെലുങ്ക് പ്രേക്ഷകര്‍ നല്ല ഉള്ളടക്കമുള്ള സിനിമയ്ക്കായി കൊതിക്കുന്നുണ്ടെന്നും അവര്‍ക്ക് ഇഷ്ടപ്പെടുന്ന മലയാളം ഉള്ളടക്കങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നത് തെളിഞ്ഞിരിക്കുകയാണ്. സിനിമയുടെ തമിഴ് വേര്‍ഷനും പുറത്തെത്തുന്നതോടെ പ്രേമലുവിന്റെ ഡിമാന്‍ഡ് വീണ്ടും ഉയരും എന്നതില്‍ സംശയം വേണ്ട.

ചിത്രം തമിഴിലേക്ക് ഏറ്റെടുത്തിരിക്കുന്നത് റെഡ് ജെയ്ന്റ് മൂവീസ് ആണ്. പ്രേമലുവിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മാര്‍ച്ച് 15-നാണ് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയാണ് സ്വന്തമാക്കിയത്. ഹൗസ് ഫുള്ളായി തെന്നിന്ത്യയില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.

Related Articles

Back to top button