KeralaLatest

ഡോ.ഹരിദാസ് റ്റി. ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ചുമതലയേറ്റു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ഡോ. ഹരിദാസ് റ്റി. സീനിയര്‍ മാനേജര്‍ ആയി ഇന്ന് (18-3-2024) ഉച്ചയ്ക്ക് 12 മണിക്ക് ശേഷം നടന്ന ചടങ്ങില്‍ ചുമതലയേറ്റു. ചടങ്ങില്‍ ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.   ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി അഖില്‍ ജെ.എസ്., ഓപ്പറേഷന്‍സ്, ഫിനാന്‍സ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ചുമതലക്കാര്‍ സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു.  ദീര്‍ഘകാലമായി ആര്‍ട്സ് & കള്‍ച്ചര്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ എന്നീ ഡിപ്പാര്‍ട്ട്മെന്റുകളുടെ ചുമതല വഹിച്ചു വരികയായിരുന്നു.

Related Articles

Back to top button