KeralaLatest

 കൊറോണ പ്രതിരോധത്തിന് മുഖ്യ പങ്കാണ് കെ എസ് ഡി പി  സ്ഥാപനം വഹിച്ചത്

“Manju”

പ്രജീഷ് വളള്യായി

2016 ന് മുമ്പ് നാശത്തിന്‍റെ വക്കിലെത്തിയ ഒരു സ്ഥാപനം…
നാല് വര്‍ഷത്തിനുള്ളില്‍ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്‍റെ തണലില്‍ കുതിച്ചുയര്‍ന്ന ഈ സ്ഥാപനമാണ് ആരോഗ്യവകുപ്പിന്‍െ കൊറോണ പ്രതിരോധത്തിന് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നതില്‍ ഒരു പങ്ക് വഹിച്ചത്…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്‌ഡിപി) രണ്ടരമാസം ഉൽപ്പാദിപ്പിച്ചത്‌ 27 കോടിയുടെ അവശ്യമരുന്നുകൾ.

മാർച്ചുമുതൽ മെയ് 18 വരെ 16 കോടി ടാബ്‌ലെറ്റ്, 2.66 കോടി കാപ്‌സ്യൂൾ, 1.8 ലക്ഷം ലിറ്റർ ഇഞ്ചക്ഷൻ മരുന്ന്, 1.8 ലക്ഷം പാക്കറ്റ് ഒആർഎസ് എന്നിവയാണ് നിർമിച്ചത്. നേരത്തെ മാസത്തിൽ 2.5 കോടി ടാബ്‌ലെറ്റും 79 ലക്ഷം കാപ്‌സ്യൂളും മാത്രമാണ് നിർമിച്ചിരുന്നത്; നാലു കോടിയുടെ മരുന്ന്‌.
പാരസെറ്റമോൾ (7.39 കോടി), സിട്രിസിൻ (2.55 കോടി), അംലോഡൈഫൈൻ (1.88 കോടി), മെറ്റ്‌ഫോർമിൻ (1.14 കോടി) തുടങ്ങി 12 ഇനം ടാബ്‌ലെറ്റുകളും അമോക്‌സിലിൻ (2.56 കോടി), ഒമെപ്രാസോൾ (5.3 ലക്ഷം) തുടങ്ങിയ നാലിനം കാപ്‌സ്യൂളുകളും പിപ്പെറാസിലിൻ ടസോബാക്ടം (1.36 ലക്ഷം ലിറ്റർ) സെഫിട്രിയാക്‌സോൺ എന്നീ ഇഞ്ചക്ഷൻ മരുന്നുകളുമാണ് ഉൽപ്പാദിപ്പിച്ചത്.

കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) കൈമാറുന്ന മരുന്നുകൾ സർക്കാർ മെഡിക്കൽ കോളേജുകളിലും മറ്റു സർക്കാർ ആശുപത്രികളിലുമാണ് വിതരണം ചെയ്യുന്നത്‌.
കോവിഡ് രോഗികൾക്ക്‌ നൽകുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികയുടെ ഉൽപ്പാദനം ഉടൻ ആരംഭിക്കും. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി ചേർന്ന് ആരോഗ്യമേഖലയിലെ ഉപകരണങ്ങൾ നിർമിക്കാനൊരുങ്ങുകയാണ്‌ കെഎസ്‌ഡിപി. ഇതുകൂടാതെ 13.7 ലക്ഷം ലിറ്റർ ഹാൻഡ് സാനിറ്റൈസറും കെഎസ്ഡിപി വിതരണം ചെയ്തു

പൊതുമേഖല സ്ഥാപനങ്ങള്‍ എങ്ങനെ കേരളത്തിന്‍റെ ബദല്‍ രാഷ്ട്രീയത്തിന് പിന്തുണ നല്‍കുന്നു എന്നതിന്‍റെ നേര്‍ചിത്രമാണ് കെഎസ്ഡിപി യുടെ ഈ കുതിപ്പ്..

 

Related Articles

Back to top button