KeralaLatest

മോദി ഇന്ന് കേരളത്തില്‍ ; പാലക്കാട് രാവിലെ റോഡ് ഷോ

“Manju”

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ഇന്ന് പാലക്കാട് നടക്കും.രാവിലെ 10 മണിയോടെ മേഴ്‌സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് മാര്‍ഗ്ഗം കോട്ടമൈതാനത്തെത്തും. കൃത്യം 10.30 ന് അഞ്ചുവിളക്ക് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. കോട്ടമൈതാനത്തെ അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയാണ് റോഡ് ഷോ. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള 900 മീറ്റര്‍ പരിധിയില്‍ അര ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

മോദി ഗ്യാരണ്ടി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നടത്തുന്ന റോഡ് ഷോയില്‍ പാലക്കാട് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ എന്‍ഡിയെ സ്ഥാനാര്‍ത്ഥികളും പങ്കെടുക്കും. റോഡ് ഷോയുടെ ഭാഗമായുള്ള സുരക്ഷാക്രമീകരണങ്ങളും ഒരുക്കങ്ങളും പാലക്കാട് പൂര്‍ത്തിയായി.

3000ത്തോളം പൊലീസുകാരുടെ സുരക്ഷാവലയത്തിലാണ് പാലക്കാട് നഗരം.രാവിലെ 7 മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എ – ക്ലാസ് മണ്ഡലമായ പാലക്കാട്ടെ ഉള്‍പ്പെടെ വിജയസാധ്യതയ്ക്ക് ഗുണം ചെയ്യും എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

Related Articles

Back to top button