KeralaLatest

വിനോദ സഞ്ചാരികള്‍ക്ക് ആവേശമായി തിരുവനന്തപുരത്തും ഗ്ലാസ് ബ്രിഡ്ജ്

“Manju”

വിനോദസഞ്ചാര മേഖലയിലെ ഓരോ വികസനം വരുമ്പോഴും വലിയ ആവേശത്തിലാണ് സഞ്ചാരികള്‍. വയനാട്ടിലും വാഗമണ്ണിലും ഗ്ലാസ് ബ്രിഡ്ജുകള്‍ വന്നപ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു. ഇപ്പോഴിതാ തിരുവനന്തപുരത്തും ഗ്ലാസ് ബിഡ്ജ് എത്തിയിരിക്കുകയാണ്. ആക്കുളത്തെ ടൂറിസം വില്ലേജിലാണ് സംസ്ഥാനത്തെ ഏറ്റവും നീം കൂടിയ ഗ്ലാസ് ബ്രിഡ്ജ് എത്തിയിരിക്കുന്നത്. കൃത്രിമ മഞ്ഞും ചാറ്റല്‍ മഴയും മാത്രമല്ല എല്‍ ഇ ഡി സ്‌ക്രീനിന്റെ സഹായത്തോടെ പാലത്തില്‍ വിള്ളല്‍ വീഴുന്ന അനുഭവം ഈ ബ്രിജ് നല്‍കും. 75 അടി ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന് 52 മീറ്റര്‍ നീളമാണുള്ളത്.

2023 മേയിലായിരുന്നു ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് പ്രഖാപിച്ചത്. ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് തുറന്നുകൊടുത്തു കഴിഞ്ഞു. വിനോദസഞ്ചാര വകുപ്പിന് കീഴില്‍ വരുന്ന ആദ്യ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രത്യേകതയും ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിനുണ്ട്. ചില്‍ഡ്രന്‍സ് പാര്‍ക്കും അഡ്വന്‍ഞ്ചറസ് സ്‌പോട്ടുമുള്ള ആക്കുളത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button