IndiaKeralaLatest

ലിഫ്‌റ്റ്‌ താഴ്‌ചയിലേക്ക്‌ പതിച്ചു; കമല്‍നാഥ്‌ തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ടു

“Manju”

ഇന്‍ഡോര്‍: കഴിഞ്ഞ ദിവസം മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ്‌ നോതാവുമായിരുന്ന കമല്‍നാഥ്‌ വലിയ അപകടത്തില്‍ നിന്നാണ്‌ രക്ഷപ്പെട്ടത്‌. സ്വകാര്യ ആശുപത്രിയില്‍ കമല്‍നാഥ്‌ കയറിയ ലിഫ്‌റ്റ്‌ സാങ്കേതിക തകരാറിനെ തുടര്‍ന്ന്‌ പത്തടി താഴ്‌ചയിലേക്ക്‌ പതിച്ചു.

അപകടത്തെ തുടര്‍ന്ന്‌ കമല്‍നാഥിന്റെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ലിഫ്‌റ്റിന്റെ വാതില്‍ നീക്കി നേതാക്കളെ രക്ഷപ്പെടുത്തി. കമല്‍നാഥ്‌ ഉള്‍പ്പടെയുളള നേതാക്കള്‍ക്കാര്‍ക്കും അപകടത്തില്‍ പരിക്കില്ല.

ഞായറാഴ്‌ച ഇന്‍ഡോറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുന്‍ മന്ത്രി രമേഷ്വര്‍ പട്ടേലിനെ സന്ദര്‍ശനിക്കാനെത്തിയതായിരുന്നു കമല്‍നാഥ്‌. സംസ്ഥാന കോണ്‍ഗ്രസിലെ ചില നേതാക്കളും കമല്‍നാഥിനെ അനുഗമിച്ചിരുന്നു. ആശുപത്രിയില്‍ ലിഫ്‌റ്റ്‌ സ്ഥാപിച്ച കമ്പനിയിലെ സാങ്കേതിക വിദഗ്‌ധര്‍ വന്ന്‌ പരിശോധന നടത്തി.

അപകടവാര്‍ത്ത അറിഞ്ഞയുടന്‍ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്‍ കമല്‍നാഥിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ” കമല്‍നാഥുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹം സുരക്ഷിതനാണ്‌. അപകടത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം സര്‍ക്കാര്‍ നടത്തും ” ചൗഹാന്‍ ട്വീറ്റ്‌ ചെയ്‌തു

Related Articles

Back to top button