KeralaLatest

വേളാവൂരില്‍ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് നടന്നു

“Manju”

വെഞ്ഞാറമൂട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെയും വേളാവൂർ സൗത്ത് റസിഡൻ്റസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് 2023 ഡിസംബർ 16 ശനിയാഴ്ച വേളാവൂർ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് നടന്നു.വി.എസ്.ആർ.എ പ്രസിഡൻ്റ് ചന്ദ്രകുമാർ.എസ്.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.പി.ഹരിഹരൻ, സെക്രട്ടറി ഹസീന ബീവി, പബ്ലിക് റിലേഷൻസ് സീനിയർ കൺവീനർ വേണുഗോപാൽ .കെ.സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 വരെ നടന്ന മെഡിക്കൽ ക്യാമ്പിൽ ഡോക്ടര്‍മാരായ ഡോ.എ.ജെന്നിഫർ ലാൻസി, ഡോ.പി.രാമലക്ഷ്മി, ഡോ.ഭരത് ക്രിസ്ത്യൻ സി.ബി.എസ്, ഡോ.അബർണ്ണ.എസ്, ഡോ.രാജേശ്വരി.വി, ഡോ.പ്രകാശ്. എസ്.എൽ എന്നിവര്‍ രോഗികളെ പരിശോധിച്ച് ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കി. കൺസൾട്ടേഷനു പുറമെ ഔഷധങ്ങളും സൗജന്യമായി വിതരണം ചെയ്തു. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

Related Articles

Back to top button