KeralaLatest

ശാന്തിഗിരി ആശ്രമത്തിലെ മാലിന്യ സംസ്‌കരണം: യോഗം ചേര്‍ന്നു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിന് സംബന്ധിച്ച് ജനറല്‍ സെക്രട്ടറിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഹൗസ് കീപ്പിംഗിന്റെയും എനര്‍ജി ആന്‍ഡ് എന്‍വയണ്‍മെന്റിന്റെയും ചുമതലക്കാരുമായി യോഗം ചേര്‍ന്നു. ആശ്രമം അഗ്രികള്‍ച്ചര്‍ സോണില്‍ (19.03.24) ചൊവ്വാഴ്ചയാണ് യോഗം ചേര്‍ന്നത്.

ആശ്രമവും വിവിധ യൂണിറ്റുകളും പ്ലാസ്റ്റിക് രഹിത മേഖലയായി മാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കും. ഹരിത പെരുമാറ്റചട്ടം പാലിക്കുന്നതിനും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സുസ്ഥിരമാക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കും.

ശുചിത്വമിഷന്റെ സഹായത്തോടെ വിവിധ യൂണിറ്റുലുള്ളവര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഒന്നില്‍ കൂടുതള്‍ യൂണിറ്റുകളില്‍ നിന്ന് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറും. ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറി മാലിന്യങ്ങള്‍ എന്നിവ പ്രകൃതി യൂണിറ്റ് വഴി സംസ്‌കരിക്കും. ഇന്‍സിനറേറ്റര്‍, ജൈവവള ഉല്പാദന മെഷീന്‍ എന്നിവയുടെ ആവശ്യകത യോഗം വിലയിരുത്തി.

ഓപ്പറേഷന്‍സ് (സര്‍വീസസ്) ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, എനര്‍ജി & എന്‍വയണ്‍മെന്റ് (അഡ്മിനിസ്‌ട്രേഷന്‍) ഹെഡ് ജനനി കൃപ ജ്ഞാന തപസ്വിനി, ഓഫീസ് ഓഫ് ദി ജനറല്‍ സെക്രട്ടറി (അഡ്മിനിസ്‌ട്രേഷന്‍) ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മന്‍ ജ്ഞാന തപസ്വി,  സീനിയര്‍ ജനറല്‍ മാനേജര്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രദീപ് കുമാര്‍ ഡി, ടെക്നിക്കല്‍ സീനിയര്‍ ജനറല്‍ മാനേജര്‍   ടി കെ ഉണ്ണികൃഷ്ണ പ്രസാദ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഡ്മിനിസ്‌ട്രേഷന്‍ പദ്മകുമാര്‍ എസ്, ആര്‍ട്‌സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രമോദ് എം പി,
എനര്‍ജി & എന്‍വയണ്‍മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്‌ട്രേഷന്‍) ശുഭാകരന്‍ എംപി, (ഹൗസ് കീപ്പിങ്) ഡെപ്യൂട്ടി മാനേജര്‍ അരുണ്‍ ദേവ് എസ്, ഓഫീസ് ഓഫ് ദി ജനറല്‍ സെക്രട്ടറി സീനിയര്‍ എക്‌സിക്യൂട്ടീവ് കെ ബി രമ്യ, എനര്‍ജി & എന്‍വയണ്‍മെന്റ് സൂപ്പര്‍വൈസര്‍ ബിജോയ് ജസ്റ്റസ്,  ഹൗസ് കീപ്പിങ് & സാനിറ്റേഷന്‍ സീനിയര്‍ അസിസ്റ്റന്റ് ബിനുമോന്‍ എസ്, സീനിയര്‍ അസിസ്റ്റന്റ് നീരജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button