വട്ടിയൂര്‍ക്കാവ് : വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ .വട്ടിയൂര്‍ക്കാവ് കുലശേഖരം ദേവനന്ദനം വീട്ടില്‍ രതീഷിനെ (30)യാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത് . ഓപ്പറേഷന് ലോക്ഡൗണിന്റെ ഭാഗമായി എക്സൈസ് സംഘവും വട്ടിയൂര്‍ക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുളള ടീമാണ് യുവാവിനെ പിചികൂടിയത്.
Related Articles
Check Also
Close
-
മലങ്കര അണക്കെട്ട്തുറന്നുMay 17, 2020 2:21 PM