KeralaLatest

മലങ്കര അണക്കെട്ട്തുറന്നു

“Manju”

സ്വന്തം ലേഖകൻ

തൊടുപുഴ : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിൽ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു . തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 20 സെന്റീമീറ്റര്‍ വീതം മൂന്ന് ഷട്ടറുകള്‍ ആണ് തുറന്നിരിക്കുന്നത്.ഡാമിന്റെ സംഭരണശേഷി 42.00 മീറ്ററാണ്. ജലനിരപ്പ് 41.64 എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.

Related Articles

Back to top button