IndiaLatest

സിഎ, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകള്‍ മാറ്റിയേക്കും

“Manju”

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സിഎ, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകളുടെ ടൈംടേബിള്‍ ഇന്നു പുതുക്കി പ്രസിദ്ധീകരിച്ചേക്കും. അതേസമയം നീറ്റ്-യുജി, ജെഇഇ-മെയിൻ, സിയുഇടി-യുജി പ്രവേശന പരീക്ഷള്‍ക്കു മാറ്റമുണ്ടാകില്ല.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) സിഎ ഇന്റർ ഗ്രൂപ്പ് 1 പരീക്ഷ മേയ് 3,5,7 തീയതികളിലും ഗ്രൂപ്പ് 2 പരീക്ഷ മേയ് 9,11,13 തീയതികളിലുമാണു നിശ്ചയിച്ചിരിക്കുന്നത്. സിഎ ഫൈനല്‍ പരീക്ഷയുടെ ഗ്രൂപ്പ് 1 മേയ് 2,4,6 തീയതികളിലും ഗ്രൂപ്പ് 2 മേയ് 8,10,12 തീയതികളിലുമാണ്. ഈ തീയതികളില്‍ മാറ്റം വരുത്തുമെന്ന് അധികൃതർ പറഞ്ഞു.

ഏപ്രില്‍ 4 മുതല്‍ 15 വരെയുള്ള ജെഇഇ-മെയിൻ രണ്ടാം സെഷനില്‍ മാറ്റമുണ്ടാകില്ല. അതേസമയം, ജെഇഇ-അഡ്വാൻസ്ഡ് പരീക്ഷയില്‍ മാറ്റമുണ്ടായേക്കുമെന്നും പരീക്ഷാ നടത്തിപ്പുകാരായ ഐഐടി മദ്രാസ് അന്തിമ തീരുമാനം സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു. മേയ് 26നാണ് പരീക്ഷ. മേയ് 25നാണ് ആറാം ഘട്ട വോട്ടെടുപ്പ്. മേയ് അഞ്ചിനുള്ള നീറ്റ്-യുജിക്കു മാറ്റമുണ്ടാകില്ലെന്നാണ് എൻടിഎ അധികൃതർ നല്‍കുന്ന സൂചന. സിയുഇടി-യുജിയും മുൻ നിശ്ചയിച്ചപ്രകാരം നടക്കും.

Related Articles

Back to top button