Latest

നെയ്​മറുമായുള്ള കരാര്‍ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി; നൈക്കി

“Manju”

ന്യുയോര്‍ക്ക്​: ബ്രസീലിയന്‍ ഫുട്​ബാള്‍ താരം നെയ്​മറുമായുള്ള 15 വര്‍ഷമായുള്ള കരാര്‍ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി പ്രമുഖ കായിക ഉല്‍പന്ന നിര്‍മാതാക്കളായ നൈക്കി. നെയ്​മര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയുമായുള്ള അന്വേഷണത്തില്‍ സഹകരിക്കാത്തതിനാലാണ്​ കരാര്‍ റദ്ദാക്കുന്നതെന്ന്​ കമ്ബനി അറയിച്ചു.അന്വേഷണം പൂര്‍ണമാവാത്തതിനാല്‍ കേസിനെക്കുറിച്ച്‌​ വിശദമായി പറയുന്നില്ലെന്നില്ലെന്ന്​ കമ്പനി അറിയിച്ചു. 2020 ഓഗസ്​റ്റില്‍ തന്നെ നെയ്​മറുമായുള്ള കരാര്‍ റദ്ദാക്കുന്നുവെന്ന്​ നൈക്കി അറിയിച്ചിരുന്നെങ്കിലും കാരണം പുറത്തുവിട്ടിരുന്നില്ല.2016ല്‍ നൈക്കിയിലെ ജീവനക്കാരി നെയ്​മര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയതായി വാള്‍സ്​ട്രീറ്റ്​ ജേണല്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. നെയ്​മര്‍ തന്നെ ന്യൂയോര്‍ക്കിലെ ഹോട്ടലില്‍ വെച്ച്‌​ ബലമായി ലൈംഗിക ബന്ധത്തിന്​​ പ്രേരിപ്പിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍.​ നെയ്​മര്‍ ബാഴ്​സ​ലോണക്കായി കളിക്കുന്ന സമയത്തായിരുന്നു ആരോപണം ഉയര്‍ന്നത്​.
രണ്ടുവര്‍ഷത്തിന്​ ശേഷം പരാതി ലഭിച്ചെങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച്‌​ മറച്ചുവെക്കുകയായിരുന്നെന്ന്​ നൈക്കി പറഞ്ഞു.

Related Articles

Back to top button