LatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ ഭക്ഷ്യ വിഷബാധ; നിരവധിപേർ ആശുപത്രിയിൽ

“Manju”

 

വെഞ്ഞാറമൂട് വയ്യേറ്റുള്ള ഭക്ഷണശാലയിൽ നിന്നും പാഴ്സൽ വാങ്ങി കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റു.
വയറിളക്കം ഛർദ്ദിതുടങ്ങിയ ലക്ഷണങ്ങളേടെ നിരവധിപേർ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ അടക്കം ചികിത്സയിലാണ് ‘.  മിനിഞ്ഞാന്ന് രാത്രിയായിരുന്നു സംഭവം. വെഞ്ഞാറമൂട്ടിൽ ഒരു മരണവീട്ടിൽ എത്തിയ വർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
മാണിക്കോട് ക്ഷേത്രത്തിന് സമീപമുള്ള ചപ്പാത്തി കടയിൽ നിന്നും ചപ്പാത്തിയും വെജിറ്റബിൾ കറിയും വാങ്ങി വീട്ടിൽ വച്ച് കഴിച്ചവർക്കാണ് അസ്വസ്ഥതകൾ പ്രകടമായത്. മൂന്നു വയസ്സുള്ള കുട്ടിയും കോഴിക്കോട് സ്വദേശിയായ ഡോക്ടർക്കും അടക്കമാണ് ഭക്ഷ്യ വിഷബാധ ഏറ്റത്.നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവം പുറത്തറിയാതിരിക്കനാണ് ചിലർ ശ്രമിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്.

Related Articles

Back to top button