LatestThiruvananthapuram
ഓണാഘോഷങ്ങള്‍ ചുരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം : ഇത്തവണത്തെ ഓണാഘോഷങ്ങള്‍ ചുരുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഓണക്കാലത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കള്ളന്മാര്ക്കെതിരെ ജാഗ്രത പാലിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കള്ളന്മാര്ക്കെതിരെ ജാഗ്രത പാലിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓണസദ്യയും മറ്റ് ആഘോഷ പരിപാടികളും വീടിനുള്ളിലാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളും ബീച്ചുകളും സന്ദര്‍ശിക്കുന്നവര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു