IndiaLatest

അഗ്നികുല്‍ കോസ്‌മോസ് ; ആദ്യ റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു

“Manju”

ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുല്‍ കോസ്‌മോസ് നടത്താനിരുന്ന റോക്കറ്റ് വിക്ഷേപണ പരീക്ഷണം മാറ്റിവെച്ചു. വെള്ളിയാഴ്ചയാണ് വിക്ഷേപണം നടത്താനിരുന്നത്. അഗ്‌നികുല്‍ തദ്ദേശീയമായി വികസിപ്പിച്ച ‘അഗ്‌നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍’ റോക്കറ്റിന്റെ പരീക്ഷണമാണ് മാറ്റിവെച്ചത്. കഴിഞ്ഞ ദിവസം നടത്തിയ കൗണ്ട് ഡൗണ്‍ റിഹേഴ്‌സലുകള്‍ അടിസ്ഥാനമാക്കിയുള്ള ചില വിലയിരുത്തലുകളെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചതെന്ന് കമ്പനി അറിയിച്ചു. പുതിയ തിയ്യതിയും സമയവും പിന്നീട് അറിയിക്കുമെന്നും കമ്പനി അറിയിച്ചു.

പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. വെറും രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വിക്ഷേപണ ദൗത്യമാണ് കമ്പനി ആസൂത്രണം ചെയ്തിരുന്നത്. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്‌നിലെറ്റ് എഞ്ചിന്റെ പരീക്ഷണമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഒക്സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആണ് ഇത്.

Related Articles

Back to top button