IndiaLatest

 ട്രെയിനില്‍ തീപിടിത്തം; 19 പേര്‍ക്ക് പരിക്ക്

“Manju”

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തത്തെ തുടര്‍ന്ന് 19 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി-സഹര്‍സ വൈശാലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ കോച്ചില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ഇറ്റാവക്ക് സമീപം 10 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ബുധനാഴ്ച രാത്രി ബിഹാറിലെ ദര്‍ഭംഗയിലേക്ക് പുറപ്പെട്ട എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചിരുന്നു.
S-6 കോച്ചില്‍ പുലര്‍ച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 11 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവം നടക്കുമ്ബോള്‍ 12554 നമ്ബര്‍ ട്രെയിൻ ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാറിലെ സഹര്‍സയിലേക്ക് പോവുകയായിരുന്നു. പുലര്‍ച്ചെ 2.12ഓടെ ഇറ്റാവയില്‍ എത്തിയപ്പോള്‍ എസ്-6 കോച്ചില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ഉടൻ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെയിന്‍പുരി ജംഗ്ഷന് മുന്‍പായി ട്രെയിന്‍ നിര്‍ത്തിയിട്ടു. റെയില്‍വെ പൊലീസും ആര്‍പിഎഫും ശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമാകാന്‍ ഒരു മണിക്കൂര്‍ സമയമെടുത്തു. തീ അണച്ചതിന് ശേഷം കോച്ച്‌ വേര്‍പെടുത്തി രാവിലെ 6 മണിക്ക് ട്രെയിൻ യാത്ര പുനരാരംഭിച്ചു.
പരിക്കേറ്റ യാത്രക്കാരില്‍ 11 പേരെ കൂടുതല്‍ ചികിത്സയ്ക്കായി സൈഫായി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു

Related Articles

Back to top button