IndiaInternational

ദിശ തെറ്റി ബഹിരാകാശത്ത് സൂര്യനെ വലം വച്ച്‌ ഇലോണ്‍ മസ്കിന്റെ കാര്‍

ഭൂമിയ്‌ക്ക് സമീപമെത്തുക 2091 ല്‍

“Manju”

6 വർഷം മുമ്ബ്, 2018 ഫെബ്രുവരി 6 നാണ് , സ്പെയ്സ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഒരു ടെസ്‌ല കാർ ബഹിരാകാശത്തേക്ക് അയച്ചിരുന്നു . ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് ഉപയോഗിച്ചാണ് അന്ന് മസ്ക് ഈ കാർ ബഹിരാകാശത്തേയ്‌ക്ക് അയച്ചത് . ഒപ്പം ഒരു ഡ്രൈവറെയും കാറില്‍ ഇരുത്തിയാണ് അയച്ചത് . ഈ ഡ്രൈവർ ആരായിരുന്നു, ഈ ഡ്രൈവർ കഴിഞ്ഞ 6 വർഷമായി കാറുമായി ബഹിരാകാശത്ത് കറങ്ങുന്നുണ്ടോ? എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് .

അന്ന് ബഹിരാകാശ വസ്ത്രം ധരിച്ച്‌ മസ്ക് അയച്ചത് ഒരു ഡമ്മി ഡ്രൈവറെയാണ് . ഈ ഡമ്മിക്ക് സ്റ്റാർമാൻ എന്ന് പേരിട്ടാണ് അയച്ചത് . ഈ ടെസ്‌ല കാർ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുമ്ബ്, ഈ കാർ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് അയക്കാനും തീരുമാനിച്ചിരുന്നു. റിപ്പോർട്ടുകള്‍ പ്രകാരം മസ്‌കിന്റെ ഈ ടെസ്‌ല കാർ തെറ്റായ ദിശയിലേക്ക് തിരിയുകയും സൂര്യനെ ചുറ്റുകയുമാണ്.

ബഹിരാകാശത്തേക്ക് അയച്ച ഇലോണ്‍ മസ്‌കിന്റെ ഈ സ്വകാര്യ കാറിന്റെ പേര് ടെസ്‌ല റോഡ്‌സ്റ്റർ എന്നാണ്. പണ്ട് എലോണ്‍ മസ്‌ക് ഓഫീസിലേക്ക് പോയത് ഈ കാറിലാണെന്ന് പറയപ്പെടുന്നു. റിപ്പോർട്ടുകള്‍ പ്രകാരം, ഈ കാർ റോക്കറ്റില്‍ നിന്ന് വേർപെടുത്തിയപ്പോള്‍ മുതല്‍ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുകയാണ് . ഈ വാഹനം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ മസ്കിന് ഇപ്പോള്‍ പദ്ധതിയുമില്ല . റിപ്പോർട്ടുകള്‍ പ്രകാരം ബഹിരാകാശത്ത് സഞ്ചരിക്കുന്ന ടെസ്‌ല കമ്ബനിയുടെ ഈ കാർ 2091 ല്‍ ഭൂമിക്ക് അടുത്ത് കൂടി കടന്നുപോകും.

 

Related Articles

Back to top button