KeralaLatest

യുഡിഎഫ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സത്യാഗ്രഹം

“Manju”

മൊറയൂര്‍: സ്വര്‍ണ്ണ കള്ളക്കടത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും നീതിപൂര്‍വ്വമായ അന്വേഷണത്തിന് പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ടും വാലഞ്ചേരി അങ്ങാടിയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്ത് യുഡിഎഫ് മെമ്ബര്‍മാരുടെ നേതൃത്വത്തില്‍ സത്യാഗ്രഹം ആരംഭിച്ചു.

മൊറയൂര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ആനത്താന്‍ അജ്മല്‍ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സലീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ആനത്താന്‍ ഖദീജ സലാം, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ സി ടി ഹംസ, നാലാം വാര്‍ഡ് മെമ്ബര്‍ പൂക്കോടന്‍ കരീമുദ്ധീന്‍ ഹാജി, ആറാം വാര്‍ഡ് മെമ്ബര്‍ വികെ ലൈല എന്നിവര്‍ ഉപവാസത്തിന് നേതൃത്വം കൊടുത്തു.

Related Articles

Back to top button