KeralaLatestThiruvananthapuram

സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് ബസുടമകള്‍

“Manju”

തിരുവനന്തപുരം: നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനൊരുങ്ങി സ്വകാര്യ ബസുടമകള്‍. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച്‌ ഈ മാസം 21 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി വയ്ക്കുമെന്ന് ബസുടമകള്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒരുമാസം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ലെന്ന് ബസുടമകള്‍ ആരോപിച്ചു. വിഷയത്തില്‍, സര്‍ക്കാരിനെ വെല്ലുവിളിക്കുവാനില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ എട്ട് ദിവസം സമയം നല്‍കുകയാണെന്നും ബസുടമകള്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം ഒന്‍പതാം തീയതി മുതല്‍ ബസ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടാം തീയതി ഗതാഗത മന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കുകയും അനുകൂല തീരുമാനമുണ്ടാക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സമരം പിന്‍വലിക്കുവാനും മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും ബസുടമകള്‍ സമരത്തിന് ഒരുങ്ങുന്നത്. വിദ്യാര്‍ഥികള്‍ക്ക് ചാര്‍ജിളവ് നല്‍കണമെങ്കില്‍ നികുതി കുറക്കണം. അല്ലെങ്കില്‍ ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button