KeralaLatest

വയോജനങ്ങൾക്ക് വേണ്ടിയുള്ള വ്യത്യസ്ത മത്സരങ്ങളുമായി കുടുംബശ്രീ

“Manju”

സനീഷ് സി എസ്

 

കോട്ടയം :കുടുംബശ്രീ കോട്ടയം ജില്ലാ മിഷൻന്റെ നേതൃത്വത്തിലാണ് വയോജന അയൽക്കൂട്ടങ്ങൾക്ക് വേണ്ടി ലോക്ക് ഡൌൺ കാലത്ത് വ്യത്യസ്തമായ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പഴയകാല നാടന്‍ രുചി കൂട്ടുകളുടെ പാചക മത്സരവും,ചിത്രരചനാ മത്സരവും ഇതിനോടകം ജനകീയമായ് കഴിഞ്ഞു. ലോക്ഡൗണ്‍ കാലത്ത് സമയം ചിലവഴിക്കുവാനും വയോജനങ്ങളുടെ വാസനകളെ പൊടിതട്ടിയെടുക്കുവാനും മത്സരങ്ങള്‍ ഉപകരിക്കുന്നു.മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ഇത്തരത്തിലാണ്‌.
രുചിക്കൂട്ടുകളുടെ മത്സരം

നിങ്ങളുടെ വിഭവങ്ങളുടെ കുറിപ്പ് വാട്സപ്പ് വഴി കുടുംബശ്രീ ജില്ലാ മിഷന് അയച്ചു നൽകാം.
തയ്യാറാക്കുന്ന വിഭവങ്ങൾ വീഡിയോ ചെയ്യാൻ താൽപ്പര്യം ഉണ്ടെങ്കിൽ അങ്ങനെയും അയച്ചു തരാം. ഒപ്പം തയ്യാറാക്കിയ വിഭവത്തിന്റെ കുറിപ്പ് കൂടി വേണം.
പഴയ കാല നാടൻ വിഭവങ്ങൾ ആവണം തയ്യാറാക്കേണ്ടത്, അധികം ആർക്കും അറിയാത്ത വിഭവങ്ങൾ വേണം ഉണ്ടാക്കേണ്ടത്, വിഭവത്തിന്റെ പേര്,
മുഴുവൻ കൂട്ടുകൾ, അളവുകൾ, വേണ്ട ഉപകരണങ്ങൾ, എന്നിവ വ്യക്താമാക്കണം.വിഭവത്തിന്റെ ഉത്ഭവം, ചരിത്രം, തനിമ, പൈതൃകം എന്നിവ കൂടെ ചേർക്കാം, എന്നിവയാണ് നിബന്ധനകൾ. കുടുംബശ്രീ വയോജ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്ക്‌ മാത്രമേ പങ്കെടുക്കാൻ പറ്റു. നിങ്ങളുടെ വിഭവങ്ങൾ താഴെ കാണുന്ന വാട്സപ്പ് നമ്പറിലേക്കു അയയ്ക്കു
9526203259 കൂടുതൽ വിവങ്ങൾക്ക് ബന്ധപെടേണ്ട നമ്പർ :8281770567ചിത്രങ്ങളിലൂടെ ഈ ലോക്ക് ഡൗൺ കാലത്തിനു നിറപ്പകിട്ടേകാം

ചിത്രങ്ങൾ കഥ പറയട്ടെ

വയോജനങ്ങൾ ആണോ നിങ്ങൾ?…. എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങൾ വരച്ച അർത്ഥപൂർണ്ണമായ ഒരു ചിത്രം ഞങ്ങൾക്ക് വാട്സാപ്പ് വഴി അയച്ചു തരൂ.. ഇങ്ങനെ വിവിധ ജില്ലകളില്‍ നിന്നുള്ള ചിത്രങ്ങൾ സമാഹരിച്ച് ഞങ്ങൾ ഒരു പുസ്തകം ഒരുക്കുന്നു. ഇതിലേക്ക്നിങ്ങളുടെ സൃഷ്ടികൾ കൂടി സംഭാവന ചെയ്യുക. നിങ്ങൾ വരച്ച ചിത്രങ്ങൾ താഴെ കാണുന്ന വാട്സപ്പ് നമ്പറിലേക്കു അയയ്ക്കു
9526203259

Related Articles

Leave a Reply

Back to top button