IndiaLatest

പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകന്റെ മൃതദേഹം ആശുപത്രിയില്‍ എലി കരണ്ട നിലയില്‍

“Manju”

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്​ടമായ കര്‍ഷക​ന്റെ മൃതദേഹം ആശുപത്രിയില്‍ എലി കരണ്ടനിലയില്‍ കണ്ടെത്തി. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയായ കുണ്ട്​ലിയില്‍ പ്രക്ഷോഭത്തില്‍ പ​ങ്കെടുത്തിരുന്ന 70 കാരന്റെ മൃതദേഹമാണ്​ എലി കരണ്ടത്​. സോനിപത്തിലെ ആശുപത്രിയില്‍ പോസ്​റ്റുമോര്‍ട്ടം ചെയ്യാനായി സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. പ്രക്ഷോഭത്തില്‍ പ​ങ്കെടുക്കുന്നതിനിടെ ബുധനാഴ്​ച രാത്രിയാണ്​ രാജേന്ദ്ര സരോഹ മരിച്ചത്​​. മരണകാരണം വ്യക്തമല്ലാത്തതിനാല്‍ വ്യാഴാഴ്​ച പോസ്​റ്റ്​മോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചു. എന്നാല്‍ മൃതദേഹം ​ഫ്രീസറില്‍നിന്ന്​ പുറത്തെടുത്തപ്പോള്‍ എലി കരണ്ടുതിന്ന നിലയിലായിരുന്നു. മുഖവും കാലുകളുമാണ്​ എലികള്‍ കടിച്ചിരുന്നത്.

‘മൃതദേഹത്തില്‍നിന്ന്​ രക്തം ​പൊടിയുന്നുണ്ടായിരുന്നു. ആഴത്തിലുള്ള മുറിവും പിതാവി​ന്റെ ദേഹത്തുണ്ടായിരുന്നു. ഇത്​ ഗ്രാമവാസികളുടെയും ഖാപ്​ പഞ്ചായത്തിന്റെയും പ്രതിഷേധത്തിന്​ ഇടയാക്കിയെന്ന് രാജേന്ദ്ര ​സരോഹയുടെ മകന്‍ പറഞ്ഞു. മൃതദേഹം എലി കരണ്ട സംഭവത്തെ പറ്റി അ​ന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി റിപ്പോര്‍ട്ടി​ന്റെ അടിസ്​ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.സോനിപത്തിലെ ബയാന്‍പുര്‍ സ്വദേശിയാണ്​ രാജേന്ദ്ര​ സരോഹ. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കാളിയാകാന്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തിയതായിരുന്നു അദ്ദേഹം. ബുധനാഴ്​ച രാ​ത്രി അദ്ദേഹത്തിന്​ ദേഹാസ്വസ്​ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സോനിപത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുണ്ട്​ലി അതിര്‍ത്തിയില്‍ പ്രക്ഷോഭത്തിനിടെ 19-ാമത്തെ കര്‍ഷകനാണ്​ മരിക്കുന്നത്​.

Related Articles

Back to top button