KeralaLatest

കേരളം ചുട്ടുപൊള്ളുന്നു; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി; മുന്നറിയിപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യത. ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയിരുന്നു. 40 ഡിഗ്രി സെലഷ്യസാണ് ചൂടാണ് രേഖപ്പെടുത്തിയത്. 2019നു ശേഷം ആദ്യമായാണ് മാര്‍ച്ച് മാസത്തില്‍ 40- 40 ഡിഗ്രി സെലഷ്യസ് ചൂട് രേഖപ്പെടുത്തുന്നത്.

അതേസമയം കേരളതീരത്ത് ഉയര്‍ന്ന് തിരമാലയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.
കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

Related Articles

Back to top button