KeralaLatestThiruvananthapuram

കല്ലറ പാങ്ങൽകുന്നിൽ എൻ.സി.സി വകുപ്പിന് ട്രെയിനിംഗ് സെന്‍റര്‍

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: കല്ലറ പാങ്ങൽകുന്നിൽ എൻ.സി.സി വകുപ്പിന് ട്രെയിനിംഗ് സെന്റർ സ്ഥാപിക്കുന്നതിന് വേണ്ടി  അനുവദിച്ച 3.5 ഏക്കർ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും,മറ്റു അനുബന്ധ പ്രവർത്തനങ്ങൾ നടത്തുവാനും മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടി എൻസിസി ,പിഡബ്ല്യൂഡി ,റവന്യൂ, വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പംഎംഎൽഎ ഡി.കെ മുരളി പങ്കെടുത്തു.

എൻസിസിയെ പ്രതിനിധീകരിച്ച് എൻസിസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലെഫ്.കേണൽ ദീപക്, ട്രയിനിംഗ് ഓഫീസർ കേണൽ രഞ്ജിത്ത് മാത്യൂ, ഗ്രൂപ്പ് കമാണ്ടർ കേണൽ
ബാഗിയാന, ഡയറക്ടർ കേണൽ എസ്. ഫ്രാൻസിസ്, CO കേണൽ ഋഷി എന്നിവരും പിഡബ്ല്യൂഡി സ്പെഷ്യൽ ബിൽഡിംഗ്‌ E.E ശ്രീ.ബിജു, PWD ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥരും, നെടുമങ്ങാട് താലൂക്ക് അഡീഷണൽ തഹസിൽദാർ, താലൂക്ക് സർവ്വേയർ തുടങ്ങിയവരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു

Related Articles

Back to top button