IndiaLatest

പിഎഫ് ബാലൻസ് ഓട്ടോമാറ്റിക്കായി ട്രാൻസ്ഫര്‍ ചെയ്യപ്പെടും

“Manju”

2024-2025 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുമ്പോള്‍ സേവിംഗ്‌സ് പ്ലാനുകള്‍, നികുതി, ഫാസ്ടാഗുകള്‍ എന്നിവ സംബന്ധിച്ച്‌ നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ഇതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഇപിഎഫ്‌ഒ നിയമം.

കൂടുതല്‍ സാമ്പത്തിക ഭദ്രതയും ജോലി സാധ്യതയും നോക്കി ഒരു കമ്പനിയില്‍ നിന്നും മറ്റൊന്നിലേക്ക് ജീവനക്കാർ മാറുന്നത് പതിവാണ്. ഇത്തരത്തില്‍ കമ്പനി മാറുന്ന സാഹചര്യത്തില്‍ ഇപിഎഫില്‍ കമ്പനി ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ജീവനക്കാരന്റെ പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലൻസ് മാറ്റേണ്ടതുണ്ട്. എന്നാല്‍ ഇതിന് ചില ഫോമുകള്‍ ഉള്‍പ്പെടെ സമർപ്പിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ഇതിനൊരു ആശ്വാസവാർത്തയാണ് എത്തിയിരിക്കുന്നത്. ജീവനക്കാരുടെ സൗകര്യാർത്ഥം തുക മാറ്റുന്നത് കൂടുതല്‍ സുഗമമാക്കുന്നതിനുള്ള നടപടികള്‍ ഇപിഎഫ്‌ഒ സ്വീകരിച്ചു.

നിലവില്‍ മാനുവല്‍ രീതിയിലാണ് നടപടിക്രമങ്ങള്‍. അതായത് ജീവനക്കാർ അപേക്ഷ സമർപ്പിച്ച ശേഷം പഴയ കമ്ബനി ഉടമയുടെ അക്കൗണ്ടില്‍ നിന്ന് പുതിയതായി ജോലിയില്‍ പ്രവേശിച്ച കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് പിഎഫ് ബാലൻസ് കൈമാറും. എന്നാല്‍ ഇപ്പോഴിതാ കമ്പനി മാറുന്ന മുറയ്‌ക്ക് ഓട്ടോമാറ്റിക്കായി പിഎഫിലെ ബാലൻസ് തുക പുതിയ കമ്പനി ഉടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ഇപിഎഫ്‌ഒ പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.

2024 ഏപ്രില്‍ ഒന്ന് മുതല്‍ രീതി പ്രാബല്യത്തില്‍ വരും. റിട്ടയർമെന്റ് സമ്പാദ്യത്തിന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് നടപടി. ഇതിലൂടെ ജീവനക്കാർക്കും എളുപ്പത്തില്‍ പിഎഫ് അക്കൗണ്ട് കൈകാര്യം ചെയ്യാനാകും.

Related Articles

Back to top button