KeralaLatest

ഇന്ന് തമ്പകച്ചുവട് ശാന്തിഗിരി ആശ്രമം ഒന്നാം വാര്‍ഷികം

പൊതുസമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും

“Manju”

ആലപ്പുഴ : ശാന്തിഗിരി ആശ്രമം, തമ്പകച്ചുവട് ബ്രാഞ്ച് ഇന്ന് ഒന്നാം വയസ്സിലേക്ക്. രാവിലെ ആറിന് ആരാധനയെത്തുടർന്ന് ധ്വജം ഉയർത്തൽ, ഉച്ചയ്ക്ക് സമർപ്പണങ്ങൾ, അന്നദാനം, തുടർന്ന് 12 മണിക്ക് സാംസ്കാരിക സമ്മേളനം വൈകിട്ട് 6.30 ന് ദീപപ്രദക്ഷിണം എന്നിവ നടക്കും. ഉച്ചയ്ക്ക് 12 നടക്കുന്ന സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഇൻചാർജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റ്റി.കെ. ശരവണൻ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. ലതിക, മണ്ണഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ. നിസാമുദ്ദീൻ, അശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (കമ്മ്യൂണിക്കേഷൻസ്) സബീർ തിരുമല, അഡ്വൈസർ (മാർക്കറ്റിംഗ്) വി.പി. രാജീവ്, ശാന്തിഗിരി വിശ്വസാംസ്കാരിക നവേത്ഥാനകേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ മനോഹരൻ നന്ദികാട്, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കൺവീനർ ഉഷ റ്റി.വി., ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ വിജയ് വേണുഗോപാൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഫിനാൻസ്) അജിത് കുമാർ വി. സ്വാഗതവും ആലപ്പുഴ ഏരിയ (സിറ്റി) അസിസ്റ്റന്റ് ജനറൽ മാനേജർ വേണുഗോപാൽ സി. നന്ദിയും രേഖപ്പെടുത്തും.

Related Articles

Back to top button