IndiaInternationalLatest

അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ ആൾ മലയാളി

“Manju”

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ വിജയം പ്രഖ്യപിക്കവെ വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ മന്ദിരത്തിന് മുന്നിലുണ്ടാക്കിയ കലാപം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായം എന്ന് ഇതിനെ വിളിക്കാം. ഈ പ്രക്ഷോഭകര്‍ക്കിടയില്‍ ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമാണ് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയത്.
ഇത് ആരെന്നു തിരഞ്ഞു സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. ഒടുവില്‍ ആളെ കണ്ടെത്തിയപ്പോള്‍ ഞെട്ടിയത് മലയാളികളാണ്. പതാകയേന്തി സമരത്തിലെത്തിയത് മലയാളി ആയിരുന്നു. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്ത മലയാളി വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞു. പത്തുലക്ഷത്തോളം പേര്‍ പങ്കെടുത്തു.എന്നാല്‍ അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയത്.
ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണിവരെന്നും വിന്‍സന്റ് പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്റ് നില്‍ക്കുന്ന പടം വൈറലായിരുന്നു. സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്ന് വിന്‍സന്റ് പറഞ്ഞു.

Related Articles

Back to top button