LatestThiruvananthapuram

ഇന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം ചേരും

“Manju”

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇന്ന് മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രും. രാ​വി​ലെ 9.30ന് ഓ​ണ്‍​ലൈ​നാ​യി ആണ് യോഗം ചേരുക. കോ​വി​ഡ് ഇ​ള​വു​ക​ള്‍ വ​ന്ന ശേ​ഷം ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി നേ​രി​ട്ടാ​യി​രു​ന്നു മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രു​ന്ന​ത്.

സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ലേ​ക്കു പോ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, പി​ന്നീ​ടു ചി​കി​ത്സ​യ്ക്കാ​യി ചെ​ന്നൈ​യി​ലേ​ക്കു പോ​യി​രു​ന്നു. ചെ​ന്നൈ​യി​ലെ ചി​കി​ത്സ​യ്ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു മ​ട​ങ്ങി​യെ​ത്തി​യേ​ക്കും.

ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക്‌ ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കുക. പൊലീസ് നടപടികള്‍ , സമാധാനശ്രമങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. സംസ്ഥാനത്തെ ഒമിക്രോണ്‍ സ്ഥിതിയും മന്ത്രി സഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും പരിഗണനയ്ക്ക് വരാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button