KeralaLatest

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്തില്ല; കാലിക്കറ്റ് സര്‍വകലാശാല

“Manju”

കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. പെരുന്നാളിന് അടുത്ത ദിവസം പരീക്ഷ നടത്താനുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികലും അധ്യാപകരും അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.

ഈ മാസം11 ാം തിയതി തീരുമാനിച്ച ബി വോക്ക് ഒന്നാം സെമസ്റ്റര്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിയത്.

മാറ്റിവച്ച പരീക്ഷകള്‍ ഏപ്രില്‍ 16 ന് നടക്കും. 11 ാം തിയതി പെരുന്നാളായാല്‍ 12 ാം തിയതിയിലെ പരീക്ഷ മാറ്റിവയ്ക്കും. ആഘോഷദിവസങ്ങള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തില്ലെന്നാണ് സര്‍വകലാശാല അറിയിച്ചത്.

Related Articles

Back to top button