Arts and CultureLatestpothencodeThiruvananthapuram

ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിൽ വെക്കേഷൻ ക്ലാസ്സുകൾ ആരംഭിച്ചു.

“Manju”

ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തിൽ വെക്കേഷൻ ക്ലാസ്സുകൾ ആരംഭിച്ചു. സമാദരണീയ സ്വാമി ജനസമ്മതൻ ജ്ഞാന തപസ്വി, ഹെഡ് (അഡ്മിനിസ്ട്രേഷൻ) ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം, സമാദരണീയ സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്സ്വി, ഹെഡ് (അഡ്മിനിസ്ട്രേഷൻ) ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം എന്നിവർ ചേർന്ന് തിരി തെളിയിച്ചു. ശ്രീമതി ഷീബ വി. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ജനനി കൃപ ജ്ഞാന തപസ്സ്വിനി ഹെഡ് (അഡ്മിനിസ്ട്രേഷൻ) ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാർട്ട്മെൻറ് വെക്കേഷൻ ക്ലാസ്സുകൾ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. സമാദരണീയ ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി, ഹെഡ് (അഡമിനിസ്ട്രേഷന്‍) ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം, സമാദരണീയ ജനനി മംഗളാജ്ഞാന തപസ്വിനി, ഹെഡ് (അഡ്മിനിസ്ട്രേഷന്‍) ശാന്തിഗിരി ഗുരുമഹിമ, ശ്രീ പ്രമോദ് എം.പി. അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ആര്‍ട്സ് & കള്‍ചര്‍ ഡിപ്പാര്‍ട്ട്മെന്റ്, ശ്രീ സജീവന്‍ എടക്കാടന്‍, സീനിയര്‍ മാനേജര്‍ (കോര്‍ഡിനേഷന്‍) ആര്‍ട്സ് & കള്‍ചര്‍ ഡിപ്പാര്‍ട്ട്മെന്റ്  ശ്രീമതി സി. ബി. രാധ, അഡ്വൈസറി കമ്മിറ്റി, ശാന്തിഗിരി ആശ്രമം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിശ്വസംസ്കൃതി കലാരംഗം ഗവേണിഗ് കമ്മിറ്റി അംഗങ്ങള്‍ ശ്രീമതി അമ്പിളി ഗോപൻ, ശ്രീ കുമാർ ജെ, ശ്രി ജയകുമാർ ജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ശ്രീമതി ബിന്ദു സുനിൽ കൃതജ്ഞത രേഖപ്പെടുത്തി.

കർണ്ണാടിക്, വോക്കൽ, വയലിൻ, ഗിറ്റാർ, കീബോർഡ്, തബല, മൃദംഗം, നാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം, ഭരതനാട്യം കുച്ചിപ്പുടി, കഥക്, വെസ്റ്റേൺ ഡാൻസ്, ഹാൻഡ് എംബ്രോയിഡറി, ചിത്രരചന എന്നീ കലാരൂപങ്ങളുടെ പഠന ക്ലാസുകൾ ആണ് ആരംഭിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പ്രത്യേകമായി ഓൺലൈൻ ക്ലാസുകൾ എടുത്തു കൊടുക്കുന്നതാണ്.

Related Articles

Back to top button