LatestThiruvananthapuram

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഫലം ഇന്ന്

“Manju”

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 4 മണി മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്‌മെന്റ് അറിയാം.

ജൂണ്‍ 15 ന് വൈകിട്ട് 5 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. ആദ്യ അലോട്ട്‌മെൻറിന് മുൻപായി അപേക്ഷയില്‍ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവസാന അവസരം കൂടിയാണ് ഇത്. 4,58,773 പേരാണ് ഇതുവരെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.

Related Articles

Back to top button