KeralaLatest

ആശ്രമം പ്രതിനിധികൾ രാഷ്ട്രീയ ജനതാദൾ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

“Manju”

കോഴിക്കോട് : ശാന്തിഗിരി ആശ്രമം പ്രതിനിധികൾ രാഷ്ട്രീയ ജനതാദൾ മുതിർന്ന നേതാക്കളുമായി ഇന്നലെ കോഴിക്കോട് കൂടിക്കാഴ്ച നടത്തി. ആശ്രമം കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി, പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ മനോജ് ഡി എന്നിവരാണ് രാഷ്ട്രീയ ജനതാദൾ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ബീഹാർ ഡെപ്യൂട്ടി മുഖ്യമുമന്ത്രിയും ലാലുപ്രദാസ് യാദവന്റെ മകനുമായി തേജസ്വി പ്രസാദ് യാദവ്, രാഷ്ട്രീയ ജനതാദൾ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സഞ്ജയ് പ്രസാദ് യാദവ്, രാജ്യസഭ മെമ്പർ മനോജ് കുമാർ ഝാ,മുൻ ബീഹാർ ധനകാര്യമന്ത്രിയും മുതിർന്ന നേതാവുമായ അബ്ദുൾ ബാരി സിദ്ദിഖി, ദേശീയ സെക്രട്ടറി അനു ചാക്കോ എന്നിവരുമായിട്ടാണ് കൂടിക്കാഴ്ച നടന്നത്. നവംബർ 19 ന് നടക്കുന്ന ശാന്തിഗിരി ആശ്രമം ന്യൂഡൽഹി സിൽവർ ജൂബിലി മന്തിര സമർപ്പണാഘോഷ ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

Related Articles

Back to top button