KeralaLatest

എറണാകുളം ഏരിയയില്‍ സാംസ്കാരിക സംഗമം നടന്നു

“Manju”

എറണാകുളം: പൂജിതപീഠം സമർപ്പണം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി ആശ്രമം, പാലാരിവട്ടം ബ്രാഞ്ചാശ്രമത്തിൽ ഞായറാഴ്ച (28-01-2024) വൈകുന്നേരം 4.30-ന് നടന്ന സാംസ്കാരിക സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. സംഘടനയിൽ പ്രവർത്തിക്കുന്നവർ എല്ലാവരെയും ഒരുപോലെ കാണണമെന്നും സ്നേഹസ്വഭാവം എല്ലാ തലങ്ങളിലും നിലനിര്‍ത്തണമെന്നും പരസ്പരം ബഹുമാനിക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ഏരിയ ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച ചങ്ങില്‍ ജനനി വിനയ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യം വഹിച്ചു.

എസ്. കിരൺ സ്വാഗതവും വി കെ. സുമേഷ് കൃതഞ്ജതയും ആശംസിച്ചു. ജെ എ ഷൈൻ , ഡോ. ദിവ്യ അഭയന്‍, കെ എ നാഗേഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ആശ്രമം അഡ്വൈസറി കമ്മിറ്റി ചുമതലക്കാർ ഗവേണിംഗ് കമ്മിറ്റി, മോണിറ്ററിംഗ് കമ്മിറ്റി, സാംസ്കാരിക ഡിവിഷനുകളുടെ ഏരിയ കമ്മിറ്റി, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി എന്നിവയുടെ ചുമതലക്കാർ പങ്കെടുത്തു.

Related Articles

Back to top button