InternationalLatest

പുത്തന്‍ മാറ്റവുമായി ഗൂഗിള്‍ ക്രോം

“Manju”

പുത്തന്‍ മാറ്റവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ ക്രോം ലോഗോ. ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റം വരുത്തുന്നത് എട്ട് കൊല്ലങ്ങള്‍ക്ക് ശേഷമാണ്.എന്നാല്‍, പെട്ടന്നാര്‍ക്കും ഒറ്റനോട്ടത്തില്‍ കണ്ടപിടക്കാന്‍ പറ്റുന്ന മാറ്റമല്ല ലോഗോയില്‍ പുതുതായി കൊണ്ടുവന്നിട്ടുള്ളത്.ഗൂഗിള്‍ ക്രോം, ലോഗോയില്‍ വരുത്തിയ മാറ്റം, ആധുനികമായ അനുഭവം എന്നാണ് ഗൂഗിള്‍ ക്രോം ഡിസൈനറും പുതിയ ലോഗോ മാറ്റത്തിന് പിന്നിലെ ശില്‍പ്പിയുമായ എല്‍വിന്‍ ഹൂ പറയുന്നത്. നീളമേറിയ ഒരു ട്വിറ്റര്‍ ത്രെഡിലൂടെ ഗൂഗിള്‍ ക്രോം ലോഗോ ഡിസൈന്‍ മാറ്റം ഇദ്ദേഹം വിവരിക്കുന്നു. ശരിക്കും എന്താണ് പുതിയ ലോഗോയിലെ മാറ്റം എന്നതിന് ഡിസൈനര്‍മാര്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ട്.

‘ഇപ്പോഴുള്ള ബ്രാന്റ് ഐക്കണില്‍ ഉള്ള ഷാഡോകള്‍ നീക്കം ചെയ്തകളര്‍ ബാന്റുകളെ കൂടുതല്‍ തിളക്കമുള്ളതാക്കുകയാണ് ചെയ്തിരിക്കുന്നത്. ഒപ്പം ലോഗോയുടെ നടുക്കുള്ള നീല സര്‍ക്കിളിന്റെ വലിപ്പം ഇത്തിരി വര്‍ദ്ധിച്ചതായും തോന്നും. വളരെ ലഘുവായ മാറ്റമാണിതെന്ന് ഡിസൈനര്‍ തന്നെ സമ്മതിക്കുന്നു. ഇത് വളരെ ലഘുവായ മാറ്റം അല്ലെ എന്ന് ചോദിക്കാം, വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കുന്ന ഒരു പ്രോഡക്ടിന്റെ ബ്രാന്റ് ഐക്കണിലെ ഒരോ മാറ്റവും ആ പ്രോഡക്ടിന് നല്‍കുന്ന പരിഗണനയുടെ അടയാളമാണ്.

Related Articles

Back to top button