Uncategorized

പ്രധാനമന്ത്രി ഇന്ന് കര്‍ണാടകയില്‍

“Manju”

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലെത്തും. ബെംഗളുരുവിലും തുമകുരുവിലുമായി ഒരു കൂട്ടം വികസനപദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11.30യ്ക്ക് ഇന്ത്യ എനര്‍ജി വീക്ക് പരിപാടി ബെംഗളുരുവില്‍ ഉദ്ഘാടനം ചെയ്യുന്ന മോദി, 11 സംസ്ഥാനങ്ങളിലായി ഇ 20 ഇന്ധനം ലഭ്യമാകുന്ന 84 റീട്ടെയ്ല്‍ കേന്ദ്രങ്ങളും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഊര്‍ജമന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്രീന്‍ റാലിയും മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് മോദി തുമകുരുവിലെത്തും. വൈകിട്ട് മൂന്നരയോടെ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മാണശാല മോദി രാജ്യത്തിന് സമര്‍പ്പിക്കും. തുമകുരു ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പിനും മോദി തറക്കല്ലിടും. തുമുകുരുവിലെ തിപ്!തൂരിലും ചിക്കനായകഹള്ളിയിലും ജല്‍ജീവന്‍ മിഷന്റെ കീഴില്‍ 600 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കുടിവെള്ളപദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button