Uncategorized

മുട്ടയായിരിക്കെ മോഷ്ടിക്കപ്പെട്ടു, 20 വര്‍ഷത്തിന് ശേഷം മൃഗശാലയിലേക്ക് തിരിച്ചെത്തി

“Manju”

ഓസ്റ്റിന്‍ : അമേരിക്കന്‍ മൃഗശാലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ചീങ്കണ്ണി മുട്ട നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം 8 അടി നീളമുള്ള ഭീമന്‍ ചീങ്കണ്ണിയുടെ രൂപത്തില്‍ അതേ മൃഗശാലയില്‍ തിരിച്ചെത്തി.
ഇവിടെ വോളന്റിയറായി ജോലി ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു മോഷണത്തിന് പിന്നില്‍. ഈ മുട്ട സ്ത്രീ തന്റെ വീട്ടിലെത്തിക്കുകയും വൈകാതെ ചീങ്കണ്ണിക്കുഞ്ഞ് പുറത്തുവരികയും ചെയ്തു. ചീങ്കണ്ണിയ്ക്ക് ‘ റ്റെവ” എന്ന പേര് നല്‍കിയ സ്ത്രീ അതിനെ തന്റെ ഓമന മൃഗമായി വളര്‍ത്തി. വീടിന്റെ പിറകിലായി ഒരു ചെറിയ കുളം നിര്‍മ്മിച്ചു. കുളത്തിലായിരുന്നു ചീങ്കണ്ണിയുടെ വാസം.
അടുത്തിടെ തെക്കന്‍ ഓസ്റ്റിനിലെ കാല്‍ഡ്‌വെല്‍ കൗണ്ടിയില്‍ ഒരു വേട്ടയാടല്‍ കേസ് അന്വേഷിച്ച ടെക്സസ് പാര്‍ക്ക്സ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് അധികൃതര്‍ യാദൃശ്ചികമായാണ് ചീങ്കണ്ണി മോഷണത്തിന്റെ ചുരുളഴിയിച്ചത്. ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഈ വീട്ടിലെത്തിയപ്പോള്‍ ചീങ്കണ്ണിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യാവസ്ഥ പുറത്തെത്തിയത്.
ടെക്സസില്‍ പ്രത്യേക പെര്‍മിറ്റ് കൈവശമുള്ളവര്‍ക്കേ ചീങ്കണ്ണിയെ വളര്‍ത്താന്‍ അനുമതിയുള്ളൂ. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേ സമയം, റ്റെവയെ കഴിഞ്ഞ 20 വര്‍ഷവും മികച്ച പരിചരണം നല്‍കിയാണ് സ്ത്രീ വളര്‍ത്തിയതെന്നും എന്നാല്‍ വലിപ്പത്തിനനുസരിച്ചുള്ള കുളത്തിലല്ല അത് ജീവിച്ചതെന്നും അധികൃതര്‍ പറയുന്നു. റ്റെവയെ നിയമപരമായി സ്വന്തമാക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സ്ത്രീ പരാജയപ്പെട്ടു. ഇതോടെ മൃഗശാല അധികൃതര്‍ തന്നെ റ്റെവയെ ഏറ്റെടുത്തു. സ്ത്രീയ്ക്ക് വന്‍തുക പിഴ ഈടാക്കിയേക്കും.
മൃഗശാലയില്‍ മറ്റ് ചീങ്കണ്ണികള്‍ക്കൊപ്പം കഴിയുന്ന റ്റെവ പുതിയ അന്തരീക്ഷവുമായി ഇണങ്ങിച്ചേര്‍ന്നതായി അധികൃതര്‍ പറയുന്നു. ജനിക്കുമ്ബോള്‍ 10 ഇഞ്ച് മാത്രം വലിപ്പമുള്ള ചീങ്കണ്ണികള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വളരുന്നു. 40 മുതല്‍ 80 വയസുവരെയാണ് ഇവരുടെ ശരാശരി ആയുസ്. ഇക്കാലയളവില്‍ ഇവയ്ക്ക് 12 അടി വരെ നീളംവയ്ക്കാം.

Related Articles

Back to top button