KeralaLatest

ജെ സി ഐ മാധ്യമ പുരസ്കാരം ഷിജുരാജശില്പിക്ക്

“Manju”

പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു രാജശില്പിപിക്ക് ജെ സി ഐ മാധ്യമ പുരസ്കാരം. പ്രാദേശിക മാധ്യമപ്രവർത്തകരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും അവർ നേരിടുന്ന വിഷയങ്ങളിൽ സജീവമായി ഇടപെടുകയും അവയ്ക്ക് പരിഹാരം കാണുവാൻ ശ്രമിക്കുകയും ,ചെയ്തതിന്റെ അടിസ്ഥാനത്തിലും സമൂഹത്തിന്റെ മറ്റ് മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തിയുമാണ് അവാർഡിന് ഷിജു രാജശിൽപ്പിയെ തിരഞ്ഞെടുത്തത്.

(ജെ സി ഐ)ജൂനിയർ ചേമ്പർ ഇൻറർനാഷണൽ ഐക്യരാഷ്ട്രസഭയുമായി ചേർന്ന് നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നാണ് .
ഇന്ന് തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ജെ സി ഐ നാഷണൽ ട്രെയിനർ പ്രശാന്തിൽ നിന്നും ഷിജു രാജശിൽപ്പി പുരസ്ക്കാരം ഏറ്റുവാങ്ങി.

Related Articles

Back to top button