KeralaLatest

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ചരിത്രത്തിന്റെ ഭാഗമാകും

“Manju”

ശ്രീജ.എസ്

കൊല്ലം; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച സ്വരാജ് പുരസ്‌കാര ഓഡിറ്റോറിയത്തിന്റെയും പരിശീലന ഹാളിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഡുതലം മുതല്‍ കേന്ദ്രീകരിച്ച്‌ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പി അയിഷാപോറ്റി എം എല്‍ എ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, സെക്രട്ടറി എസ് അജയ് രാജ്, എസ് സി എസ് ടി കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി രാഘവന്‍, വൈസ് പ്രസിഡന്റ് ഷീബ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ എസ് പുഷ്പാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാലഗോപാല്‍, കെ സുമ, ആര്‍ വേണുഗോപാല്‍, കൊട്ടാരക്കര നഗരസഭ ഉപാധ്യക്ഷന്‍ ഡി രാമകൃഷ്ണപിള്ള, എ ഡി സി കെ അനു, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button