KeralaLatest

ഗുരുകാന്തിയിലെ കുട്ടികള്‍ക്കായി’പൂവും മുള്ളും’ആസ്പദമാക്കി സംവാദ പരിപാടി നടന്നു

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ഗുരുകാന്തിയിലെ കുട്ടികള്‍ക്കായി ഗുരുമഹിമയുടെ നേതൃത്വത്തില്‍ സംവാദ പരിപാടി നടന്നു. ശാന്തിഗിരി ആശ്രമം എഡ്യുക്കേഷന്‍ ഹെഡ് ജനനി കൃപ ജ്ഞാനതപസ്വിനി സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി പുസ്തകം ‘പൂവും മുള്ളും’അധികരിച്ചാണ് സംവാദം നടന്നത്.

ഗുരുവിന്റെ ജീവിതത്തെ ലളിതമായി പ്രതിപാദിക്കുന്ന പൂവും മുള്ളും എന്ന പുസ്തകം കുട്ടികള്‍ക്ക് കഥപോലെ മനസ്സിലാക്കുന്നതിനും അതേസമയം ഗുരുകടന്നു വന്ന പാതകളും ആത്മീയ പരിവര്‍ത്തനങ്ങളും മനസ്സിലാക്കാന്‍ ഉതകുന്നതാണെന്ന് ജനനി കൃപ ജ്ഞാനതപസ്വിനി പറഞ്ഞു.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം പി പ്രമോദ്, മാതൃമണ്ഡലം അസിസ്റ്റന്റ് കണ്‍വീനര്‍ സുഹാസിനി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ കലാകായിക പരിപാടികളുമായി അവധികാല ക്ലാസുകള്‍ നടന്നു വരികയാണ്.

Related Articles

Back to top button