KeralaLatestMalappuram

ശൈശവ വിവാഹം: കേസെടുത്ത് പോലീസ്

“Manju”

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂര്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പോലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുത്ത പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. മഞ്ചേരി പൊലീസ് ആണ് കേസെടുത്തത്. വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചവര്‍ക്കെതിരെയും ബാലവിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയെ ചൈല്‍‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 30 നാണ് വിവാഹം നടന്നത്. മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ നല്‍കിയ വിരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

അതേസമയം, ശൈശവ വിവാഹ വര്‍ധനവില്‍ കേരളം തന്നെയാണ് ഇത്തവണയും മുന്നിലെന്നാണ് റിപ്പോര്‍ട്ട്. 2020 ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളം ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഇക്കാലയളവില്‍ അധികൃതരിടപെട്ട് തടഞ്ഞത് 220 ശൈശവ വിവാഹങ്ങളാണ്. തടയാന്‍ കഴിഞ്ഞ ശൈശവ വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 66 എണ്ണം. 2021 ആയപ്പോഴും കണക്കുകളില്‍ മലപ്പുറത്ത് തന്നെയാണ് ശൈശവ വിവാഹം കൂടുതലെന്നാണ് സൂചന.

Related Articles

Back to top button