KeralaLatest

ശാന്തിഗിരി ആശ്രമത്തില്‍ പൗര്‍ണമി ആഘോഷവും 35-ാം പ്രതിഷ്ഠാ വാര്‍ഷികവും ഇന്ന്

“Manju”

പോത്തന്‍കോട്: വ്രതശുദ്ധിയുടെ ധന്യതയുമായി ശാന്തിഗിരിയില്‍ ഇന്ന് മേടമാസത്തിലെ പൗര്‍ണമി ആഘോഷവും 35-ാം പ്രതിഷ്ഠാ പൂര്‍ത്തീകരണ വാര്‍ഷികവും ഇന്ന്. ഇന്ന് രാവിലെ അഞ്ചിന് നടന്ന ആരാധനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ാവിലെ 6.30ന് താമര പര്‍ണശാലയില്‍ പുഷ്പസമര്‍പ്പണം നടന്നു.

വൈകിട്ട് ആറിന് ആശ്രമം സ്പിരിച്വല്‍ സോണില്‍ വാദ്യമേള അകമ്പടിയോടെ സന്ന്യാസി- സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ കുംഭ- ദീപ പ്രദക്ഷിണം നടക്കും. നിരവധി വിശ്വാസികള്‍ ആശ്രമത്തിലെത്തി കുംഭവും ദീപവുമേന്തി താമരപര്‍ണശാല പ്രദക്ഷിണം ചെയ്യും. പുഷ്പങ്ങളും മാവിലയും നാളികേരവും പീതവസ്ത്രം കൊണ്ടലങ്കരിച്ച കുംഭത്തില്‍ ഔഷധ ദ്രവ്യങ്ങളാണു നിറയ്ക്കുക. വൈകിട്ട് 6 മണി കൂടാതെ അര്‍ദ്ധരാത്രി 12 മണി, പിറ്റേന്നു പുലര്‍ച്ചെ 6 മണി എന്നീ സമയങ്ങളിലും കുംഭ-ദീപ പ്രദക്ഷിണം നടക്കും.

Related Articles

Back to top button