KeralaLatest

ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’ ടീസര്‍ പുറത്തുവിട്ടു

“Manju”

സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ‘കൂലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. സ്വര്‍ണക്കടത്താണ് സിനിമയുടെ പ്രമേയം. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലക സംഘത്തിന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ലോകേഷിന്റെ മുന്‍ സിനിമകള്‍ മയക്കുമരുന്ന് സംഘങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്. സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മിക്കുന്ന തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും ഇത്. അനിരുദ്ധ് ചിത്രത്തിന് സംഗീതമൊരുക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്ഷന്‍ അന്‍പറിവ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Related Articles

Back to top button