EntertainmentLatest

കണ്ണ്കിട്ടാതിരിക്കാന്‍ വ്യത്യസ്തമാർഗ്ഗം ഉപയോഗിച്ച്‌ കര്‍ഷകന്‍

“Manju”

പുതിയ വീട് പണിയുന്ന ചിലര്‍ കണ്ണ്കിട്ടാതെ ഇരിക്കാന്‍ വീടിനു മുന്നില്‍ കോലം വയ്ക്കാറുണ്ട്. കൃഷിയിടത്തില്‍ പക്ഷികളെയും മറ്റും ഭയപ്പെടുത്താനും ഇത്തരത്തില്‍ കോലം ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൃഷിക്ക് കണ്ണ്തട്ടാതിരിക്കാന്‍ ആന്ധ്രായിലെ ഒരു കര്‍ഷകന്‍ സ്വീകരിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

അതിനു കൂട്ടുപിടിച്ചത് ബോളിവുഡ് നടി സാക്ഷാല്‍ സണ്ണി ലിയോണിന്‍റെ ചിത്രവും. പത്തേക്കറോളം വരുന്ന തന്‍റെ കൃഷിയിടത്തിനു സമീപം സണ്ണി ലിയോണിന്‍റെ അര്‍ധനഗ്ന ചിത്രം സ്ഥാപിക്കുകയാണ് ഇയാള്‍ ചെയ്തത്. കൂടെ ബോര്‍ഡില്‍ ഒരു തെലുങ്ക് കാപ്ഷനും- ‘ഹേയ് ആരും കരയുകയോ അസൂയപ്പെടുകയോ ചെയ്യരുത്’. ആന്ധ്ര പ്രദേശിലെ നെല്ലോര്‍ ജില്ലയിലെ ബന്‍ഡാകില്ലിപ്പള്ളി ഗ്രാമത്തിലെ ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകനാണ് വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചത്.

എന്തായാലും സംഗതി ഏറ്റെന്നു 45 കാരനായ കൃഷിക്കാരന്‍ അവകാശപ്പെടുന്നു. രണ്ടു വര്‍ഷമായി ഇത്തരം രീതികള്‍ ഇയാള്‍ നടത്താന്‍ തുടങ്ങിയിട്ട്. ചിത്രം സ്ഥാപിക്കുന്നതിനു മുന്പ് വിളവ് മോശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും തന്‍റെ വിളകളിലേക്കു നോക്കാറില്ല.

നല്ല വിളവ് ലഭിക്കുന്നുണ്ടെന്നും ഇയാള്‍പറയുന്നു. സണ്ണി ലിയോണിന്‍റെ മാത്രമല്ല, ഹോളിവുഡ് താരം കിം കര്‍ദാഷിയാന്‍ ചിത്രവും ഇയാള്‍ ക‌ൃഷിയിടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കാബേജ്, കോളിഫ്ലവര്‍, മുളക് തുടങ്ങിയ‌വയാണ് ചെഞ്ചുവിന്‍റെ പ്രധാന കൃഷി.

Related Articles

Back to top button